Sunday, October 18, 2009

വോട്ട്.

നാടുകള്‍ മുഴുവനും പൊട്ടുന്നു ബോംബുകള്‍,
ചിതറി തെറിക്കുന്നതോ പാവം ജനങ്ങളും.
പൊട്ടിയ ബോംബിനെ വോട്ടാക്കി മാറ്റുന്നു,
വോട്ടിനു വേണ്ടി വീണ്ടും ബോംബുകള്‍ പൊട്ടുന്നു.


ഇതാധുനിക രാഷ്ട്രീയവും രാഷ്ട്രീയക്കാരനും,
മാനാഭിമാനങ്ങളെന്നേ നശിച്ചവര്‍.
ഇനിയും നല്‍കണോ നമ്മുടെ വോട്ടുകള്‍,
നാടിന്‍‌റ്റെ ശാപമാം രാഷ്ട്രീയക്കാര്‍ക്കായ്.

2 comments:

  1. വോട്ട് നല്‍കാതെ ജനങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇതൊക്കെ സഹിച്ചേ പറ്റൂ..

    ReplyDelete
  2. വോട്ട് നല്‍കാതിരിക്കാന്‍ കഴിയില്ല. പക്ഷേ അതാര്‍ക്ക് കൊടുക്കണമെന്നുള്ളത് നാമല്ലേ തീരുമാനിക്കുന്നത്.

    ReplyDelete